Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resoundingly In Kalpetta

Wayanad

ക​ൽ​പ്പ​റ്റ​യി​ൽ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദി​ഖ് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​ക്കും കൊ​ള്ള​യ്ക്കും നേ​തൃ​ത്വം ന​ൽ​കു​ക​യും സ്വ​ജ​ന പ​ക്ഷ​പാ​തം കാ​ട്ടു​ക​യും ചെ​യ്ത ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​രം ശ​ക്ത​മാ​ണ്. കാ​ല​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫി​ന് ഒ​പ്പം​നി​ന്ന​വ​ർ​പോ​ലും ഇ​ത്ത​വ​ണ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​ദ്ദി​ഖി​നെ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പ്രി​യ​ങ്ക​ര​നാ​ക്കി​യ​താ​യും അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ സ​ലിം മേ​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, ടി. ​സി​ദ്ദി​ഖ്, പി.​പി. ആ​ലി, പി.​കെ. അ​ബൂ​ബ​ക്ക​ർ, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, എ​ൻ.​കെ. റ​ഷീ​ദ്, ടി. ​ഹം​സ, കെ.​വി. പോ​ക്ക​ർ ഹാ​ജി, വി.​എ. മ​ജീ​ദ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, ബി. ​സു​രേ​ഷ് ബാ​ബു, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഹം​സ ക​ട​വ​ൻ, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up